ചവറംപ്ലാവ് കുടിവെള്ള പദ്ധതി; ട്രയൽ പമ്പിങ് വിജയം

റാന്നി: അങ്ങാടി പഞ്ചായത്തിലെ ചവറംപ്ലാവ് കുടിവെള്ള പദ്ധതി ട്രയൽ പമ്പിങ് വിജയം. ചിറയ്ക്കൽ പടിയിലെ കിണറ്റിൽനിന്ന് തൃക്കോമലയിലെ സംഭരണിയിലേക്കാണ് വെള്ളം പമ്പ് ചെയ്തു നിറച്ചത്. കിണറ്റിനുള്ളിൽ രണ്ട് മോട്ടോറാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവ രണ്ടും പ്രവർത്തിപ്പിച്ചു. രണ്ടു മണിക്കൂർകൊണ്ട്​ 50,000 ലിറ്റർ വെള്ളം ടാങ്കിലേക്ക് കയറ്റി. വൈദ്യുതി കണക്ഷൻ ലഭിക്കാഞ്ഞതിനാൽ വലിയ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ട്രയൽ ടെസ്റ്റ് നടത്തിയത്. ഇതിന്റെ സ്വിച്ച് ഓൺ ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ് നിർവഹിച്ചു. കുടിവെള്ള സൊസൈറ്റി പ്രസിഡന്‍റും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം.എം. മുഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. Ptl rni _2 water project ഫോട്ടോ: ചവറംപ്ലാവ് കുടിവെള്ള പദ്ധതിയുടെ ട്രയൽ റൺ ഉദ്ഘാടനം ജില്ല പഞ്ചായത്ത്​ അംഗം ജെസി അലക്സ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.