ഗതാഗത നിയന്ത്രണം

പത്തനംതിട്ട: പുല്ലുകുത്തി-നൂറോമാവ് റോഡില്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തി. നെടുംകുന്നം ഭാഗത്തുനിന്നും മല്ലപ്പള്ളി ഭാഗത്തുനിന്നും വരുന്ന ബസുകളും ഭാരവാഹനങ്ങളും നൂറോമാവ്-ആരാമറ്റം ജങ്ഷന്‍-കാവനാല്‍കടവ് വഴി സഞ്ചരിക്കണമെന്ന് കേരള ജല അതോറിറ്റി അടൂര്‍ പ്രൊജക്ട് ഡിവിഷന്‍ അസി. എൻജിനീയര്‍ അറിയിച്ചു. ................... ജനശ്രീ അദാലത്ത് ചിറ്റാര്‍: ജനശ്രീ മ്യൂചല്‍ ബെനഫിറ്റ് ട്രസ്റ്റ് പത്തനംതിട്ടയില്‍നിന്ന് വായ്പയെടുത്ത കുടിശ്ശിക വരുത്തിയ അംഗങ്ങള്‍ക്കായി ചിറ്റാറില്‍ അദാലത്ത് നടത്തി. ജനശ്രീ ജില്ല ചെയര്‍മാന്‍ പഴകുളം ശിവദാസന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ലീല രാജന്‍ അധ്യക്ഷത വഹിച്ചു. ജനശ്രീ മ്യൂചല്‍ ബനിഫിറ്റ് ട്രസ്റ്റ് ജില്ല മാനേജര്‍ എം.സി. ഗോപാലകൃഷ്ണപിള്ള, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.ആര്‍. സൗദാമിനി, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ആര്‍. ശ്രീധരന്‍, ജനശ്രീ മണ്ഡലം ചെയര്‍മാന്‍ കെ.കെ. ഭാസ്‌കരന്‍, സെക്രട്ടറി എച്ച്. കാസിംകുട്ടി, ട്രഷറര്‍ മധുസൂധനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അദാലത്തില്‍ 15 വായ്പകളില്‍ തീര്‍പ്പ് കൽപിച്ചു. ചടങ്ങിനോടനുബന്ധിച്ച് മുതിര്‍ന്ന അംഗവും ജനശ്രീ ജില്ല കമ്മിറ്റി അംഗവുമായ സൗദാമിനിയെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.