സ്വകാര്യ ബസ് സമരം മലയോര മേഖലയെ വലച്ചു

കോന്നി: സ്വകാര്യ ബസ് സമരം കോന്നി, തണ്ണിത്തോട് അടക്കമുള്ള മലയോര മേഖലയെ സാരമായി ബാധിച്ചു. കോവിഡ് തരംഗം ആരംഭിച്ച സമയം നിർത്തലാക്കിയതാണ് കോന്നി-തണ്ണിത്തോട്-കരിമാൻതോട് റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ് സർവിസ്. സ്വകാര്യ ബസുകൾ മാത്രമാണ് ഇപ്പോൾ ഇവിടേക്കുള്ള ജനങ്ങളുടെ ഏക ആശ്രയം. വിദ്യാർഥികൾ അടക്കമുള്ളവരാണ് സമരം മൂലം പ്രതിസന്ധിയിലായത്. പരീക്ഷക്കാലമായതിനാൽ ഇരുചക്ര വാഹനങ്ങളെയും മറ്റ് ടാക്സി വാഹനങ്ങളെയും ആശ്രയിച്ചാണ് സ്കൂളിൽ എത്തിയത്. മറ്റുള്ളവർ കിലോമീറ്ററുകളോളം നടക്കേണ്ടതായും വന്നു. കോന്നി, കൊക്കാതോട്, അരുവാപ്പുലം തുടങ്ങി വിവിധ പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്തമല്ല. പുനലൂർ-മൂവാറ്റുപുഴ റൂട്ടിലും സ്വകാര്യ ബസുകൾ ഓടാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.