കൊടിമരം പാതിമുറിച്ചു; ദുരിതംമുഴുവൻ നാട്ടുകാർക്ക്

വടശേരിക്കര: വടശേരിക്കര ടൗണിൽ കൊടിമരം മുഴുവനായും നീക്കാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ഹൈകോടതി വിധിയെത്തുടർന്ന് കവലകളിലും തെരുവോരങ്ങളിലുമുള്ള കൊടിമരങ്ങളും കമാനങ്ങളുമൊക്കെ നീക്കംചെയ്യുന്നതിന്റെ ഭാഗമായി വടശേരിക്കര പഞ്ചായത്താണ് പാർട്ടി കൊടിമരത്തിന്‍റെ പാതി മുറിച്ചുമാറ്റിയത്. മണ്ണാറക്കുളഞ്ഞി ശബരിമല പാതയിൽനിന്ന് പഞ്ചായത്ത് ഓഫിസിലേക്ക് തിരിയുന്നിടത്താണ് കൊടിമരം നിന്നിരുന്നത്. രണ്ടരയടിയോളം നീളത്തിൽ കുറ്റി നിലനിർത്തിയതിനാൽ വഴിയാത്രക്കാരും വിദ്യാർഥികളും കുറ്റിയിൽ തട്ടി മറിഞ്ഞുവീഴുന്ന അവസ്ഥയാണ്. തൊട്ടടുത്തുള്ള വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളും റാന്നി ഭാഗത്തേക്കുള്ള നാട്ടുകാരും ബസ് കാത്തുനിൽക്കുന്ന സ്ഥലത്തിന്റെ സമീപവുമാണ് അപകടത്തിലാക്കുന്ന കൊടിമരക്കുറ്റി നിൽക്കുന്നത്. ഇത് തറനിരപ്പിനോട് ചേർന്ന് മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.