ബജറ്റ് ദീർഘവീക്ഷണം ഇല്ലാത്തത് -കെ. ജാസിംകുട്ടി

ptl th 4 പത്തനംതിട്ട: എൽ.ഡി.എഫ് ഭരണസമിതി അവതരിപ്പിച്ചത്​ ദീർഘവീക്ഷണമില്ലാത്ത ബജറ്റാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ആരോപിച്ചു. നഗര വികസനത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾ ഒന്നും ബജറ്റിൽ ഇല്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ബജറ്റിൽനിന്ന് കോപ്പി ചെയ്തവയാണ് മിക്കതും. ജനക്ഷേമത്തിനായുള്ള ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. വയോധികർക്കും പട്ടികജാതിക്കാർക്കും പ്രയോജനകരമായ ഒന്നും ബജറ്റിലില്ല. മൊത്തത്തിൽ നിരാശജനകമായ ബജറ്റാണിതെന്നും ജാസിംകുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.