വനിതകള്‍ക്ക് എംപ്ലോയ്​മെന്‍റ്​ രജിസ്ട്രേഷന്‍ മേള

പത്തനംതിട്ട: വനിത ശിശുവികസന വകുപ്പിന്റെയും ജില്ല എംപ്ലോയ്​മെന്റ് എക്സ്​ഞ്ച് ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി എംപ്ലോയ്​മെന്റ് എക്സ്​ചേഞ്ച് രജിസ്ട്രേഷന്‍ മേള സംഘടിപ്പിക്കും. 26 ന് രാവിലെ 10 മുതല്‍ ജില്ലാ എംപ്ലോയ്​മെന്റ് ഓഫിസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തുന്ന വനിതകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ -9495608900. ...................... പാലിയേറ്റിവ് സംഗമം പത്തനംതിട്ട: ഇലന്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രവും, ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ദ്വിതീയ പാലിയേറ്റിവ് സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെംബര്‍ എം.എസ്. സിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. മായ മുഖ്യപ്രഭാഷണം നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍. ഗീതമ്മ വിഷയാവതരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.