ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിച്ച മധ്യവയസ്കൻ അറസ്​റ്റിൽ

പത്തനംതിട്ട: സ്വകാര്യ ബസിൽ യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് അപമാനിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത മധ്യവയസ്കനെ കീഴ്‌വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ തുരുത്തിക്കാട് സജി എന്ന് വിളിക്കുന്ന മാത്യു പി.വർഗീസിനെയാണ് (55) പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. ചെങ്ങരൂരിൽനിന്ന് മല്ലപ്പള്ളിക്ക് വന്ന ബസിലാണ് പെൺകുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. തുടർന്ന് പിതാവിനൊപ്പം സ്റ്റേഷനിൽ ഹാജരായ പെൺകുട്ടിയിൽനിന്ന് ചൈൽഡ് ഫ്രണ്ട്‌ലി റൂമിൽ വെച്ച് വനിത പൊലീസ് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും മൊഴി രേഖപ്പെടുത്തി. പോക്സോ നിയമത്തിലെ വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതിയെ മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽനിന്ന് കസ്റ്റഡിയിൽ എടുത്തു. ഇവിടെ ബസ് ജീവനക്കാരും നാട്ടുകാരുംചേർന്ന്​ പ്രതിയെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. PTL 16 PRATHI MATHEWമാത്യു.പി വർഗീസ് ........................ കടക്കുള്ളിൽ വനിത ജീവനക്കാർക്ക് നേരേ അതിക്രമം; രണ്ടുപേർ പിടിയിൽ തിരുവല്ല: മുത്തൂരുള്ള സ്ഥാപനത്തിൽ സ്ത്രീ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും മർദിക്കുകയും ചെയ്തതിന് രണ്ടുപേരെ തിരുവല്ല പൊലീസ് പിടികൂടി. കുറ്റൂർ പോപ്സൺ കമ്പനിക്ക് സമീപംകൊച്ചുപറമ്പിൽ വീട്ടിൽ വിദ്യാധരൻ (53), മല്ലപ്പള്ളി മാങ്ങാകുഴി വള്ളിക്കാട്ടിൽ സജി വർഗീസ് (49) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചക്കുശേഷം കടയിലെത്തിയ ഇവർ ബഹളമുണ്ടാക്കിയപ്പോൾ പൊലീസിൽ വിളിച്ചറിയിച്ച കുറ്റപ്പുഴ കോട്ടാലി ആറ്റുചിറയിൽ കൊച്ചുമോൾ മോൻസിയെ(48) ഒന്നാം പ്രതി കൈയേറ്റം ചെയ്യുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരി ദൃശ്യയെയും തള്ളിവീഴ്ത്തി. മോൻസിയുടെ മൊഴിപ്രകാരം കേസെടുത്ത തിരുവല്ല പൊലീസ് കടയിലെത്തി കൈയോടെ പ്രതികളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി. എസ്.ഐ. നിത്യാസത്യന്‍റെ നേതൃത്വത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. PTL 14 PRATHI SAJI സജി വർഗീസ് PTL 15 PRATHI VIDYADHARAN വിദ്യാധരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.