ബി.എസ്​.എൻ.എൽ ജീവനക്കാർ ഒപ്പ്​ ശേഖരിച്ചു

പത്തനംതിട്ട: കേന്ദ്രസർക്കാർ നടപ്പാക്കുന്ന നാഷനൽ മോണിട്ടൈസേഷൻ പൈപ്പുലൈൻ പദ്ധതിക്കെതിരെ ബി.എസ്​.എൻ.എൽ യൂനിയനുകളുടെ ഏകോപന സമിതി നേതൃത്വത്തിൽ ​ പത്തനംതിട്ട ടെലിഫോൺ ഭവൻ പരിസരത്ത് പണിമുടക്ക് പ്രചാരണ കൺവെൻഷനും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. ഒപ്പുശേഖരണം ജില്ലതല ഉദ്​ഘാടനം ജില്ലപഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ഏകോപന സമിതി ജോയന്‍റ്​ കൺവീനർ വി. തങ്കച്ചൻ അധ്യക്ഷതവഹിച്ചു. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ല സെക്രട്ടറി ഷാജി പി.മാത്യു, സംസ്ഥാന ട്രഷറർ കെ.ജെ.എ സനൽകുമാർ എന്നിവർ സംസാരിച്ചു. ചെയർമാൻ എം.ജി.എസ്​ കുറുപ്പ് സ്വാഗതവും ജില്ല പ്രസിഡന്‍റ്​ കെ.എസ്. അജികുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.