നടുറോഡിൽ പുലി; ഭയന്നോടി തൊഴിലാളികൾ

കോന്നി: തണ്ണിത്തോട് റോഡിൽ എലിമുള്ളുംപ്ലാക്കലിന് സമീപം അന്തർ സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞദിവസം രാവിലെ പുലിയെ കണ്ട് ഭയന്നോടി. എലിമുള്ളുംപ്ലാക്കൽ-തണ്ണിത്തോട് റോഡിൽ വനഭാഗത്തുകൂടി നടന്ന് നീങ്ങുമ്പോൾ പുലി ഇവരുടെ മുന്നിലേക്ക് ചാടുകയായിരുന്നു. ഇവർ സമീപത്തെ വനംവകുപ്പിന്‍റെ തടി ഡമ്പ് ചെയ്യുന്ന സ്ഥലത്തേക്ക് ഓടിമാറി. ഇതിനിടെ പുലി ജന വാസമേഖലയുടെ ഭാഗത്തേക്ക് ഓടിമറഞ്ഞതായും ദൃക്‌സാക്ഷികൾ പറയുന്നു. മുമ്പും പലതവണ ഈ റോഡിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.