പത്തനംതിട്ട: നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ല പ്രവർത്തക യോഗം എൻ.വൈ.സി സംസ്ഥാന പ്രസിഡന്‍റ് സി.ആർ. സജിത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് റിജിൻ കരമുണ്ടക്കൽ അധ്യക്ഷതവഹിച്ചു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, സംസ്ഥാന സെക്രട്ടറി എം. അലാവുദ്ദീൻ, എൻ.സി.പി സംസ്ഥാന നിർവാഹകസമിതി അംഗം ചെറിയാൻ ജോർജ് തമ്പു, ദേശീയ സമിതി അംഗം ജോസ് കുറഞ്ഞുർ, ജില്ല ജനറൽ സെക്രട്ടറിമാരായ ബിനു തെള്ളിയിൽ, അഡ്വ. മാത്തൂർ സുരേഷ്, സുനിൽ മംഗലത്ത്, ലാലു വർഗീസ്, എൻ.എം.സി ജില്ലാ പ്രസിഡന്‍റ് ബീന ഷരീഫ് തുടങ്ങിയവർ സംസാരിച്ചു. ........................... പരിശീലന പരിപാടി ഇന്ന് തുടങ്ങും പത്തനംതിട്ട: പമ്പാനദിയുടെ ആരോഗ്യവും ആയുസ്സും അറിയാനും പഠിക്കാനും ജൈവസൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഗവേഷണാധിഷ്ഠിത പഠന പരിശീലന പരിപാടിക്ക് തിങ്കളാഴ്ച തുടക്കമാകും. ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെ നേതൃത്വത്തില്‍ ആറാട്ടുപുഴ തരംഗം മിഷന്‍ ആക്ഷന്‍ സെന്‍ററിലാണ് പഠന പരിശീലനത്തിനു തുടക്കിടുന്നത്. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ടി.ടോജി അധ്യക്ഷതവഹിക്കും. ............... ബോധവത്കരണം പത്തനംതിട്ട: സാമൂഹികനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം ബോധവത്കരണ പരിപാടി തിങ്കളാഴ്ച പത്തനംതിട്ട കാപ്പില്‍ നാനോ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ബോധവത്കരണ ശിൽപശാല ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.