ഇലന്തൂർ: നൂറുകണക്കിന് ചൂട്ട്കറ്റയുടെയും താലപ്പൊലികളുടെയും വഞ്ചിപ്പാട്ടിന്‍റെയും അകമ്പടിയോടെ എത്തിയ പിശാചും, മറുതയും, യക്ഷിയും, പക്ഷിയും, കാലനും, ഭൈരവിയും തപ്പ് മേളത്തിന്‍റെ താളത്തിനൊത്ത് ഇലന്തൂർ ഭഗവതി ക്ഷേത്രത്തിൽ കളം നിറഞ്ഞാടി. ആഴ്ചകൾക്ക് മുമ്പ് ഒരുക്കം തുടങ്ങിയ ജനകീയ കൂട്ടായ്മയുടെ കര ഉത്സവത്തിന് ഞായറാഴ്ച പരിസമാപ്തിയായി. ഗണപതി ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച കോലം എതിരേൽപിൽ നൂറുകണക്കിന് കോലങ്ങൾ അണിചേർന്നു. നാലാം ഉത്സവ ദിനമായ തിങ്കളാഴ്ച കിഴക്ക് കരയിൽനിന്ന് വരുന്ന കൂട്ടകോലങ്ങളെയാണ് കളത്തിലേക്ക് എതിരേൽക്കുന്നത്. PTL 10 PADENY ഇലന്തൂർ ഭഗവതി ക്ഷേത്രത്തിലെ പടയണി കളത്തിൽ എത്തിയ മായ യക്ഷിക്കോലങ്ങൾ ....................... ബി.ജെ.പി പ്രതിഷേധ സംഗമം കോഴഞ്ചേരി: യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനും കെടുകാര്യസ്ഥതക്കുമെതിരെയും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണമെന്നും ആവശ്യപ്പെട്ടും ബി.ജെ.പി ആറന്മുള-കിടങ്ങന്നൂർ ഏരിയ കമ്മിറ്റികൾ പ്രതിഷേധം സംഘടിപ്പിച്ചു ആറന്മുള മണ്ഡലം പ്രസിഡന്‍റ് ദീപ ജി.നായർ ഉദ്ഘാടനം ചെയ്തു. കിടങ്ങന്നൂർ ജങ്ഷനിൽ ചേർന്ന സമാപന സമ്മേളനം മണ്ഡലം ജനറൽ സെക്രട്ടറി ബാബു കുഴിക്കാല ഉദ്ഘാടനം ചെയ്തു. ................. കരിവള്ളൂർ മുരളിയെ ആദരിച്ചു കോഴഞ്ചേരി: കേരള സംഗീത നാടക അക്കാദമി ഫെലോഷിപ് ലഭിച്ച കരിവള്ളൂർ മുരളിയെ കുറിയന്നൂർ മാർത്തോമ ഹൈസ്കൂളിൽ പത്തനംതിട്ട ജില്ല ലൈബ്രറി കൗൺസിലിന്‍റെ നാടക ശിൽപശാലയിൽ ആദരിച്ചു. മാനേജറും സംഘാടക സമതി ചെയർമാനുമായ ഡോ. ഐപ്പ് ജോസഫ് അധ്യക്ഷതവഹിച്ചു. താലൂക്ക് കൗൺസിൽ സെക്രട്ടറി പി. ബാലചന്ദ്രൻ, ക്യാമ്പ് ഡയറക്ടർ പ്രേംവിനായക്, അഭിഷേക്, രംഗപ്രഭാത് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം രാജൻ വർഗീസ്, ജേക്കബ് എബ്രഹാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.