കോന്നി: കോന്നി ടൗണിലും പരിസരത്തും ഇടവിട്ട് വൈദ്യുതി ഇല്ലാതാകുന്നതും വോൾട്ടേജ് വ്യതിയാനവും കുടിവെള്ളപ്രശ്നവും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാൻ കോന്നി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ നേതൃയോഗം തീരുമാനിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത യഥാർഥ പ്ലാൻ അനുസരിച്ച് നിർമിക്കാത്തതിനാൽ ജനങ്ങൾക്ക് ഭാവിയിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി. വൃത്തിയും സൗകര്യവുമുള്ള ശൗചാലയം കോന്നി ടൗൺ പ്രദേശത്ത് ഉടൻ നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് സലിൽ വയലാത്തല അധ്യക്ഷത വഹിച്ചു. ജി. രാമകൃഷ്ണപിള്ള, എൻ.എസ്. മുരളിമോഹൻ, എം.കെ. ഷിറാസ്, കെ. രാജേന്ദ്രനാഥ്, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.