എൻ.എസ്.എസ് വളന്‍റിയർ ക്യാമ്പ് തുടങ്ങി

അടൂർ: ഹയർസെക്കൻഡറി നാഷനൽ സർവിസ് സ്കീം വളന്‍റിയേഴ്സ് ട്രെയ്​നിങ് ക്യാമ്പ് അടൂർ മാർത്തോമ യൂത്ത് സെന്‍ററിൽ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് തെക്കൻ മേഖല കൺവീനർ പി.ബി. ബിനു അധ്യക്ഷതവഹിച്ചു. പത്തനംതിട്ട ജില്ല കൺവീനർ വി.എസ്. ഹരികുമാർ, എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർമാരായ ആർ. രാഹുൽ, എൻ. അനുരാഗ്, ആർ. മണികണ്ഠൻ, കെ. ഹരികുമാർ, ക്യാമ്പ് കോഓഡിനേറ്റർ ഇൻചാർജ് എ. അരുൺ എന്നിവർ സംസാരിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്ന് രണ്ട് ബാച്ചുകളായി 246 വളന്‍റിയർ ലീഡർമാർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. 16ന് സമാപിക്കും. PTL ADR camp ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം വളന്‍റിയർ പരിശീലനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.