തിരുവല്ല: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ മണിപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന . കാർ യാത്രികൻ രക്ഷപ്പെട്ടു. അമ്പലപ്പുഴ കരൂർ വടക്കേ പുളിക്കൽ വീട്ടിൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലെ കാറാണ് കത്തി നശിച്ചത്. മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി 9.15ഓടെ ആയിരുന്നു സംഭവം. ഓടുന്ന കാറിന്റെ അടിയിൽനിന്ന് പുക ഉയരുന്നതായി എതിരെ വന്ന വാഹനയാത്രികർ പറഞ്ഞു. തുടർന്ന് കാർ നിർത്തി രാമകൃഷ്ണൻ പുറത്തിറങ്ങി. അതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. സംഭവം കണ്ട് സ്വകാര്യബസ് ജീവനക്കാരായ രാജീവ്, ഗോപകുമാർ, പമ്പ് ജീവനക്കാരനായ തോമസ് എന്നിവർ ചേർന്ന് പമ്പിലെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് തിരുവല്ലയിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.