പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ അടൂരിലെ ജനങ്ങളെ പറ്റിച്ചുവെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണൻ. അടൂർ ജങ്ഷനിലെ ഓവർ ബ്രിഡ്ജ്, പുതിയകാവ് ചിറ വികസനം, റവന്യൂ കോംപ്ലക്സ്, മണ്ണടി വേലുത്തമ്പി ഗവേഷണ കേന്ദ്രം, അടൂർ സാംസ്‌കാരിക സമൂച്ചയം തുടങ്ങി ബജറ്റിൽ പറഞ്ഞിട്ടുള്ള ഒട്ടുമിക്കതും മുൻ ബജറ്റിലെ വാഗ്ദാനങ്ങളാണ്. ഇത് ഒന്നുപോലും ആരംഭിക്കാൻ കഴിയാതെ വീണ്ടും ആവർത്തിക്കുകയാണ്. ഓരോ ബജറ്റിന് മുമ്പും ഏറത്തുപഞ്ചായത്തിലെ ആരോഗ്യ മേഖലക്ക് പുതിയ പദ്ധതികൾ നടപ്പിലാക്കും എന്ന് പറഞ്ഞിട്ട് ഈ ബജറ്റിലും വെറും വാഗ്ദാനം മാത്രമായി. പഞ്ചായത്തിലെ ആയുർവേദ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുക എന്ന ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യത്തിന് ഇത്തവണയും പരിഹാരം ഉണ്ടായില്ല. യു.ഡി.ഫ് ഭരണകാലത്ത് വിദ്യാഭ്യാസ മേഖലയിൽ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടൂരിൽ ആരംഭിച്ചിട്ടും പഠനം പൂർത്തീകരിച്ചു പുറത്തിറങ്ങുന്ന ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാകുന്ന സ്ഥാപനം അടൂരിൽ ആരംഭിക്കാൻ കഴിഞ്ഞ പത്തുവർഷമായി സാധിച്ചില്ലെന്നും എം.ജി കണ്ണൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.