പത്തനംതിട്ട: വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം.517/2019) തസ്തികയുടെ 27/08/2021 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഇന്റര്‍വ്യൂവിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന 60 ഉദ്യോഗാര്‍ഥികള്‍ക്ക് 24നും 25നും ജില്ല പി.എസ്.സി ഓഫിസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയത്) എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0468 2222665. ബാങ്ക്പരീക്ഷ പരിശീലനം പത്തനംതിട്ട: പട്ടിക വര്‍ഗ വികസനവകുപ്പും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിലെ ഡിഗ്രി പാസായവര്‍ക്ക് നടത്തുന്ന ബാങ്ക്പരീക്ഷ പരിശീലനം 14 മുതല്‍ 30 വരെ റാന്നി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. എസ്.ബി.ഐ എ.ഒ കൊല്ലം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.എ. മഹേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ആംബുലന്‍സ് ഡ്രൈവര്‍ നിയമനം പത്തനംതിട്ട: പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവര്‍ 17 ന് മുമ്പ് പി.എച്ച്.സി ഓഫിസില്‍ അപേക്ഷ നല്‍കണം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ബാഡ്ജ്, ഫസ്റ്റ് എയിഡ് നോളഡ്ജ്, പൊലീസ് ക്ലിയറന്‍സ് ഇവ ഉണ്ടായിരിക്കണം. പ്രമാടം പഞ്ചായത്തിലുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍: 0468 2306524.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.