പന്തളം മഹാദേവർക്ഷേത്രത്തിൽ കെട്ടുകാഴ്ച ഇന്ന്​

പന്തളം: പന്തളം മഹാദേവർക്ഷേത്രത്തിൽ പതിമൂന്ന് കരകളിൽനിന്നുള്ള കെട്ടുകാഴ്ചകൾ ശനിയാഴ്ച ക്ഷേത്രമൈതാനത്ത് അണിനിരക്കും. തേര്, കുതിരകൾ, ഇരട്ടക്കാളകൾ, ഒറ്റക്കാളകൾ, നിശ്ചല ദൃശ്യങ്ങൾ, ഉത്സവ ​ഫ്ലോട്ടുകൾ, ചെറിയ കെട്ടുരുപ്പടികൾ എന്നിവയാണ് വൈകീട്ട് അഞ്ചോടെ ക്ഷേത്രമുറ്റത്തെത്തുന്നത്. കോവിഡ് വ്യാപനം കാരണം കഴിഞ്ഞവർഷം കരകളിലെ കെട്ടുകാഴ്ച വരവ് മുടങ്ങിയെങ്കിലും ഇത്തവണ എല്ലാ കരകളിൽനിന്നും കെട്ടുകാഴ്ചകൾ ഉണ്ടാകുമെന്ന് മഹാദേവ ഹിന്ദുസേവ സമിതി പ്രസിഡന്റ് എ.ജി. ബിജുകുമാർ പറഞ്ഞു. ആറിന് ഗണപതിഹോമം, 7.30ന് ഉരുളിച്ച, എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, 9-ന് തോട്ടക്കോണം, മുളമ്പുഴ കരകളിലെ ഭക്തജനങ്ങൾ നടത്തുന്ന ഉരുളിച്ച, 9.30-ന് പാലഭിഷേകം, 11-ന് കളഭാഭിഷേകം വൈകീട്ട് 4.30-ന് കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, അഞ്ചുമുതൽ തോട്ടക്കോണം, മുടിയൂർക്കോണം, മുളമ്പുഴ, ഞെട്ടൂർ, കൈപ്പുഴ, മങ്ങാരം, തോന്നല്ലൂർ, പനങ്ങാട്, കടയ്ക്കാട് വടക്ക്, കടയ്ക്കാട് തെക്ക്, മാന്തുക, പൂഴിക്കാട്, കുരമ്പാല എന്നീ പ്രാദേശികസഭകളുടെ നേതൃത്വത്തിലുള്ള കെട്ടുകാഴ്ച പ്രദർശനം, 7-ന് സേവ, വലിയകാണിക്ക എന്നിവയുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.