ബി.എസ്.എൻ.എൽ മേള തുടങ്ങി

അടൂർ: ബി.എസ്.എൻ.എൽ അടൂർ ഡിവിഷന് കീഴിൽ മേള വെള്ളിയാഴ്ച തുടങ്ങി. ശനിയാഴ്ചയും തിങ്കളാഴ്ചയും അടൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ മേള നടക്കും. ഇൻസ്റ്റലേഷൻ ചാർജിലും മോഡത്തിന്‍റെ വിലയിലും ഇളവുകളോടെ ഫൈബർ കണക്​ഷൻ ലഭിക്കും. ആദ്യത്തെ മാസത്തെ ബില്ലിൽ 90 ശതമാനം ഡിസ്കൗണ്ടും ഉണ്ടാകും. എല്ലാ എക്സ്ചേഞ്ചിലെയും ലാൻഡ് ലൈൻ നമ്പറുകൾ മാറ്റം കൂടാതെ ബി.എസ്.എൻ.എൽ എഫ്.ടി.ടി.എച്ചിലേക്ക് മാറാം. പരിധിയില്ലാത്ത വോയ്സ് കാളുകൾ ഇന്ത്യയിൽ ഏതു നെറ്റ്‌വർക്കിലേക്ക് വിളിക്കാനും സാധിക്കും. വിച്ഛേദിക്കപ്പെട്ട ടെലിഫോണുകൾ ആകർഷകമായ ഓഫറുകളോടെ നമ്പർ മാറാതെ ഫൈബറിലേക്ക്​ മാറാനുള്ള അവസരമുണ്ട്. സർക്കാർ പൊതുമേഖല ജീവനക്കാർക്കും വിരമിച്ചവർക്കും 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഫോൺ: 04734 220200,228000,224500,225200. adoorbsnl@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.