വാർഷിക സമ്മേളനം

മല്ലപ്പള്ളി: കെ.പി.എം.എസ് മല്ലപ്പള്ളി താലൂക്ക് യൂനിയൻ 32ാം യൂനിയൻ സമ്മേളനം ട്രഷറർ ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. യൂനിയൻ വൈ. പ്രസിഡന്‍റ്​ എം.എസ്. സുജാത പതാക ഉയർത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സുജ സതീഷ് വിദ്യാഭ്യാസ അവാർഡുകൾ നൽകി. സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനോജ് കുമാരസ്വാമി, പി.കെ. പൊന്നപ്പൻ, ഒ.എൻ. ശശി, ജി. രതീഷ്, വി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. യൂനിയനിലെ മികച്ച പ്രവർത്തനം നടത്തിയ ശാഖകളെ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം എൻ. ബിജു ആദരിച്ചു. ഭാരവാഹികൾ: കെ.പി. രാജപ്പൻ (പ്രസി.), ഒ.പി. ശശി (വൈ.പ്രസി.), എം.എസ്. സുജാത (സെക്ര.), ആർ. രാജേഷ് കുമാർ, ജി. രതീഷ്​, വി.കെ. സുരേന്ദ്രൻ (അസി.സെക്ര.), പി.കെ. പൊന്നപ്പൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.