-അടിസ്ഥാന സൗകര്യ വികസനത്തിന് തുക വകയിരുത്തി പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ . എന്നാൽ, നിയോജക മണ്ഡലം അടിസ്ഥാനത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് തുക വകയിരുത്തി. വെള്ളപ്പൊക്ക ഭീഷണി നേരിടാൻ കോട്ടയം, ആലപ്പുഴ ജില്ലകൾക്കായി 33 കോടി അനുവദിച്ചപ്പോൾ പത്തനംതിട്ടയെ ഉൾപ്പെടുത്തിയില്ല. പ്രളയക്കെടുതി നേരിടുന്ന റാന്നി, ആറന്മുള, തിരുവല്ല മേഖലകൾ അടങ്ങുന്ന ജില്ലയെ തഴഞ്ഞെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ നാട്ടിലെത്തിയ പ്രവാസികളുടെ ക്ഷേമത്തിന് ബജറ്റിൽ പരിഗണനയില്ലെന്ന് ആക്ഷേപമുണ്ട്. നെല്ലുൽപാദന വർധനക്കുള്ള പദ്ധതിയിലും അപ്പർകുട്ടനാട് കർഷകരെ ഉൾപ്പെടുത്തിയിട്ടില്ല. ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് 30 കോടി അനുവദിച്ചു. ഹിൽടോപ്പിൽനിന്ന് മണപ്പുറത്തേക്ക് പമ്പക്ക് കുറുകെ പാലം നിർമിക്കുന്നതിന് 15 കോടിയുടെ നിർദേശം നേരത്തേ സർക്കാറിന് സമർപ്പിച്ചിരുന്നു. നിലക്കൽ അടിസ്ഥാന സൗകര്യ വികസനത്തിന് എട്ടുകോടിയും സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈനിന് അഞ്ച് കോടിയും ചെലവഴിക്കുമെന്നാണ് അറിയുന്നത്. എം.സി റോഡ് വികസനത്തിനായി ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം മേഖലകൾക്കുള്ള പദ്ധതിയുടെ പ്രയോജനവും ജില്ലക്കു ലഭ്യമാകും. തീർഥാടന ടൂറിസം സർക്യൂട്ടുകൾ ശക്തിപ്പെടുത്താനുള്ള ബജറ്റ് നിർദേശമുണ്ട്. ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, എരുമേലി സർക്യൂട്ടിന് ആവശ്യമായ പദ്ധതി തയാറാക്കും. ജില്ലയിലെ ആസൂത്രണസമിതി ഓഫിസുകൾക്ക് കെട്ടിടം നിർമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 15.42 കോടി രൂപ വകയിരുത്തി. ആറന്മുള കോഴഞ്ചേരി റിങ് റോഡിന് 10 കോടി അനുവദിച്ചത് കോഴഞ്ചേരിയിലെ വാഹനക്കുരുക്കിന് പരിഹാരമാകും. മാന്തുക-കോട്ട, കുമ്പഴ-പ്ലാവേലി, ഇരവിപേരൂർ-പുല്ലാട് റോഡുകൾക്ക് തുക അനുവദിച്ചു. പമ്പ- അച്ചൻകോവിൽ ഹെറിറ്റേജ് പദ്ധതിയിൽ വലഞ്ചുഴി ടൂറിസം ഉൾപ്പെടുത്തി. ആറന്മുളയിൽ വനിത ക്രാഫ്റ്റ്‌സ് വില്ലേജിന് മൂന്നുകോടി രൂപ അനുവദിച്ചു. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ആകാശ നടപ്പാതക്കും തുക വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.