എഴുമറ്റൂർ, അക്ഷരങ്ങളുടെ ഋഷിശ്വരൻ -പ്രമോദ് നാരായണൻ

മല്ലപ്പള്ളി: മലയാള ഭാഷയുടെ ഉപാസകനാണ് ഡോ. എഴുമറ്റൂർ രാജരാജവർമയെന്നും അക്ഷരങ്ങൾക്കായി സമർപ്പിച്ച ജീവിതത്താൽ മലയാളത്തിന്‍റെ ഋഷിശ്വരനായി മാറിയെന്നും പ്രമോദ് നാരായൺ എം.എൽ.എ. പറഞ്ഞു. ബാൽരാജ് പുരസ്‌കാരം നേടിയ വർമയെ ആദരിക്കാൻ എഴുമറ്റൂർ പൗരാവലി ഒരുക്കിയ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭ മാത്യു അധ്യക്ഷതവഹിച്ചു. പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ള സംസാരിച്ചു. വിവിധ സംഘടനകളും വ്യക്തികളും വർമയെ ആദരിച്ചു. ഫോട്ടോ: ഡോ. എഴുമറ്റൂർ രാജരാജ വർമയെ ആദരിക്കാൻ ജന്മനാട്ടിൽ ചേർന്ന യോഗം പ്രമോദ് നാരായൺ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.