കോന്നി: പറവകൾക്ക് ദാഹജലം നൽകി മാതൃകയാവുകയാണ് കോന്നിയിലെ വനപാലകർ. ചൂടിൽ കുടിവെള്ളം ലഭിക്കാതെ വലയുന്ന പക്ഷികൾക്ക് കോന്നി ഇക്കോ ടൂറിസം സെന്‍ററിലെ വനംവകുപ്പ് ജീവനക്കാരുടെ പ്രവർത്തനം ആശ്വാസമാകുകയാണ്. ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന പക്ഷികൾക്ക് മൺചട്ടിയിൽ വിവിധ മരച്ചില്ലകളിലായി ദാഹജലം ഒരുക്കിയാണ് വനപാലകർ മാതൃകയായത്. ടൂറിസം കേന്ദ്രത്തിനുള്ളിൽ മാത്രമല്ല കോന്നിയിലെ നിരവധി വീടുകളുടെ പരിസരത്തും ഇത്തരത്തിൽ ദാഹജലം ഒരിക്കിയിട്ടുണ്ട്. മുപ്പത്തിലധികം മൺചട്ടികളാണ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഹാഷിമിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. കുടിവെള്ളം നിറക്കാൻ തയാറാക്കിയ മൺചട്ടികൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ പൊതു ജനങ്ങൾക്കും വിതരണം ചെയ്തു. വേനലിൽ ദാഹജലം ലഭിക്കാതെ പക്ഷികൾ ചത്തൊടുങ്ങുന്ന സംഭവങ്ങൾ വർധിക്കുന്നുണ്ടെന്നും അത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടത് മൂലമാണ് ഇത്തരം ഒരു ആശയത്തിലേക്ക് നയിച്ചതെന്നും വനപാലകർ പറഞ്ഞു. വരും വർഷങ്ങളിലും പദ്ധതി കൂടുതൽ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.