രണ്ട് കുടുംബങ്ങൾക്കുകൂടി തണലേകി സുനിൽ

പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതർക്ക് പണിതുനൽകുന്ന രണ്ട്​ വീടുകൾ കൂടി നിർമാണം പൂർത്തിയാക്കി കൈമാറി. തിരുവില്ലാമല പൂക്കോട്ടുതൊടി ജയപ്രകാശിന്‍റെയും, സത്യഭാമയുടെയും അഞ്ചംഗ കുടുംബത്തിനും ചക്കച്ചങ്ങാട് അടികാട്ടിൽ ബിന്ദു കൃഷ്ണൻ കുട്ടിയും നാല്​ കൊച്ചുകുട്ടികളും അടങ്ങിയ കുടുംബത്തിനുമാണ് വേൾഡ് മലയാളി കൗൺസിൽ ഷികാഗോ പ്രൊവിൻസ്​ പ്രതിനിധികളായ ജോൺ, നിത എന്നിവരുടെ സഹകരണത്തിൽ വീട് നിർമിച്ചുനൽകിയത്. രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ വീടിന്‍റെ താക്കോൽ ദാനവും ഉദ്ഘാടനവും മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. പത്മജ, വാർഡ് മെംബർ രാമചന്ദ്രൻ, അരുൺ എഴുത്തച്ഛൻ, കെ.പി. ജയലാൽ, ടി.പി. രവികുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ PTL 14 VEEDU ഡോ.എം.എസ്. സുനിൽ ഭവനരഹിതർക്ക്​ പണിതുനൽകിയ വീടുകളുടെ താക്കോൽദാനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്​ഘാടനം ചെയ്യുന്നു ................... ശിലാസ്ഥാപനം ഇന്ന്​ മല്ലപ്പള്ളി: മാർത്തോമ സുറിയാനി സഭയുടെ മല്ലപ്പള്ളി മാർത്തോമ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ പരക്കത്താനത്ത് ആരംഭിക്കുന്ന ആശാനിലയം കെട്ടിട സമുച്ചയത്തിന്‍റെ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ 10ന് നോർത്ത് അമേരിക്ക യൂറോപ് ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്സിനോസ് നിർവഹിക്കും. പ്രോജക്ടിന്‍റെ ഉദ്ഘാടനം കോട്ടയം കൊച്ചി ഭദ്രാസന അധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസും നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.