കെ-റെയിൽ വിരുദ്ധ രാപകൽ സമരവുമായി യൂത്ത് കോൺഗ്രസ്

പത്തനംതിട്ട: 'കെ-റെയിൽ വേണ്ട കേരളം മതി' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ഈമാസം 10ന് വൈകീട്ട് നാല് മുതൽ രാപ്പകൽ സമരം നടത്തും. യൂത്ത് കോൺഗ്രസ് ജില്ല കൺവൻഷൻ ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം കൺവെൻഷനുകൾ മാർച്ച് 10 മുതൽ എപ്രിൽ വരെ നടത്താൻ തീരുമാനിച്ചു. ജില്ലക്കുള്ളിൽ പി.എസ്.സി വഴിയല്ലാതെ പഞ്ചായത്തുകളിൽ ക്ലർക്ക് തസ്തികയിൽ ഇടത്​ അനുഭാവിക്കളെ നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ജില്ല പ്രസിഡന്‍റ്​ എം.ജി കണ്ണൻ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനററൽ സെക്രട്ടറി റോബിൻ പരുമല, രാഹുൽ മാങ്കുട്ടത്തിൽ, സംസ്ഥാന സെക്രട്ടറിമാരായ ആബിദ് ഷഹിം, വിമൽ കൈതക്കൽ, അനില ദേവി, ഷിനി മെഴുവെലി, സംസ്ഥാന നിർവാഹക സമിതിയംഗം നഹാസ് പത്തനംതിട്ട, ജില്ല വൈസ് പ്രസിഡന്‍റുമാരായ ജി. മനോജ്, വിശാഖ് വെൺപാല, ജില്ല ജനറൽ സെക്രട്ടറിമാരായ എം.എം.പി. ഹസൻ, ജിജോ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.