മല്ലപ്പള്ളി: ചാലാപ്പള്ളി-കോട്ടാങ്ങൽ ബാസ്റ്റോ റോഡിൽ കാലഹരണപ്പെട്ട യായി. പെരുമ്പെട്ടി പൊലീസ് സ്റ്റേഷന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട കലുങ്കിന്‍റെ ഒരുഭാഗത്ത് അപകടം പതിയിരിക്കുന്നത്. ഇവിടെ റോഡിന്‍റെ ഇരുവശങ്ങളിലും ഐറിഷ് കോൺക്രീറ്റ് വിരിച്ചിട്ടുണ്ട്. എന്നാൽ, ഒരുഭാഗത്ത് മാത്രം നാലുമീറ്റർ നീളത്തിൽ ഉപേക്ഷിച്ച നിലയിലുമാണ്. ഇവിടെ അഞ്ചടിയോളം താഴ്ചയുള്ള കുഴിയാണ്. എതിർദിശയിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോൾ ചെറുവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. നിരവധി വാഹനങ്ങളാണ് ദിവസങ്ങൾക്കിടെ കുഴിയിൽ അകപ്പെട്ടത്. അപകടം ഒഴിവാക്കാൻ നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഫോട്ടോ: പെരുമ്പെട്ടി പൊലീസ് സ്റ്റേഷന് സമീപം അപകടഭീഷണിയായ കലുങ്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.