ചെല്ലക്കാട്-ചക്കിട്ടാംപൊയ്ക റോഡ് ടാർ ചെയ്തു

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 16ാം വാർഡിൽ ചെല്ലക്കാട്-ചക്കിട്ടാംപൊയ്ക റോഡ് ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ച് ടാർ ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ജിജി വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. സുജ, യു.ഡി.എഫ് കൺവീനർ പ്രകാശ് തോമസ്, സുരേഷ് സണ്ണി, സി.ഡി. ജോയ്, ശാന്തമ്മ, ജയ്‌മോൻ, സന്തോഷ്‌ തച്ചനാലിൽ എന്നിവർ സംസാരിച്ചു. Ptl rni _ 2 road Photo: ടാറിങ് നടത്തിയ ചെല്ലക്കാട്-ചക്കിട്ടാംപൊയ്ക റോഡിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.