പന്തളം: യുദ്ധഭൂമിയിൽ അകപ്പെട്ട മലയാളി വിദ്യാർഥികളെ ഒഴിപ്പിച്ചു. യുക്രെയ്ൻ സഫ്റോഷിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളെയാണ് കൂട്ടത്തോടെ ഒഴിപ്പിച്ചത്. അവിടുത്തുകാർ അല്ലാത്ത മറ്റു രാജ്യങ്ങളിൽനിന്നുള്ളവരെയും ഒഴിപ്പിച്ചതിലുൾപ്പെടുന്നു. പന്തളം തുമ്പമൺ സ്വദേശി റെയ്ചൽ ജോൺ ഇവരുടെ സംഘത്തിലുണ്ട്. ഇവരെ എല്ലാവരെയും യുക്രെയ്ൻ സമയം ഉച്ചക്ക് 12നും മൂന്നിനുമായി രണ്ട് ട്രെയിൻ ഹംഗറിയിലേക്ക് പുറപ്പെട്ടു. വൻ തിരക്കുമൂലം ആദ്യ ട്രെയിനിൽ എല്ലാവർക്കും യാത്ര ചെയ്യാനായില്ല. എന്നാൽ, മൂന്ന് മണിക്കുള്ള ട്രെയിനിൽ കയറി ഇപ്പോൾ ഹംഗറിലേക്ക് ഉള്ള യാത്രയിൽ ആണ്. അവിടെ എത്താൻ കുറഞ്ഞത് 17 മണിക്കൂർ യാത്ര ചെയ്യേണ്ടതായി വിദ്യാർഥിനി റെയ്ചൽ ജോൺ പറഞ്ഞു. ആശങ്കക്ക് അറുതി വന്നതിന്‍റെ ആശ്വാസത്തിലാണ് ജിന്നിയുടെ മാതാവ് തുമ്പമൺ നോർത്ത് ഗവ. എച്ച്.എച്ച്.എസ് അധ്യാപികകൂടിയായ ജിജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.