പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച്​

മുണ്ടക്കയം: പാർഥസാരഥി ക്ഷേത്രഭൂമിയിൽ പഞ്ചായത്ത് ഭരണസമിതി കൈയേറ്റം നടത്തിയെന്നാരോപിച്ച് പാർഥസാരഥി ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തിൽ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. വിശ്വഹിന്ദു പരിഷത്ത് മാർഗദർശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. മഹിള ഐക്യവേദി സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ അനിത ജനാർദനൻ മുഖ്യപ്രഭാഷണം നടത്തി. ഉപദേശക സമിതി വൈസ് പ്രസിഡന്‍റ്​ പി.ആർ. ജയകുമാർ, ക്ഷേത്രം സംരക്ഷണ സമിതി ഭാരവാഹികളായ ആർ. രഞ്ജിത്ത്, പി. പ്രദീപ്കുമാർ, പി.സി. മോഹനൻ എന്നിവർ സംസാരിച്ചു. KTL w BL March പാർഥസാരഥി ക്ഷേത്ര സംരക്ഷണ സമിതി നടത്തിയ പഞ്ചായത്ത് ഓഫിസ്​ മാർച്ച്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.