എം.ജി സർവകലാശാല യുവജനോത്സവത്തിന്​ സ്വാഗതസംഘമായി

പത്തനംതിട്ട: കേരളത്തിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് വീണ്ടും പത്തനംതിട്ട ഒരുങ്ങുന്നു‌. മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവം ഏപ്രിൽ ഒന്നു മുതൽ അഞ്ചുവരെ പത്തനംതിട്ടയിൽ നടക്കും. സർവകലാശാലക്ക് കീഴിലുള്ള മുന്നൂറോളം കോളജുകളിൽനിന്നായി 8000 പ്രതിഭകളാണ് അഞ്ച്​ ദിനരാത്രം മാറ്റുരക്കുന്നതിനായി എത്തുന്നത്. യുവജനോത്സവത്തിന്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപവത്​കരിച്ചു. ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപവത്​കരണ യോഗം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. സർവകലാശാല യൂനിയൻ ചെയർമാൻ വസന്ത് ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് ​അംഗങ്ങളായ ഡോ. കേരളവർമ, ഡോ. ആർ. അനിത, ഡി.എസ്.എസ് ഡയറക്ടർ ഡോ. എം.കെ. ബിജു, പി.എസ്.സി അംഗം അഡ്വ. റോഷൻ റോയ് മാത്യു, സഹ. എംപ്ലോയീസ് ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ, കേരള ബാങ്ക് ഡയറക്ടർ ബോർഡ്​ അംഗം നിർമലാദേവി, മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, കാതോലിക്കറ്റ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഫിലിപ്പോസ് ഉമ്മൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പ്രഫ. ടി.കെ.ജി. നായർ, പ്രഫ. റെയ്സൺ പി. രാജു, പ്രഫ. രാജശ്രീ എന്നിവർ സംസാരിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി പി. എസ്. വിപിൻ സ്വാഗതവും ജനറൽ കൺവീനർ ശരത് ശശിധരൻ നന്ദിയും പറഞ്ഞു. മന്ത്രി വീണ ജോർജ് (ചെയർപേഴ്സൺ), അഡ്വ. റോഷൻ റോയ്​ മാത്യു (വർക്കിങ്​ ചെയർമാൻ), ശരത് ശശിധരൻ (ജനറൽ കൺ), ഡോ. സുജ സൂസൻ ജോർജ്, അഡ്വ. ടി. സക്കീർ ഹുസൈൻ, ഡോ. ഫീലിപ്പോസ് ഉമ്മൻ (വൈസ്ചെയർ) എന്നിവർ ഭാരവാഹികളായി 1001 അംഗ ജനറൽ കമ്മിറ്റിയും 201 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി​യെയും തെരഞ്ഞെടുത്തു. ചിത്രം PTG 22 MG മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവ സംഘാടക സമിതി രൂപവത്​കരണ യോഗം പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.