തിരുവല്ല: എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷികളെ ക്ഷണിക്കാതിരുന്നതിനെ തുടർന്ന് സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽനിന്ന് എം.എൽ.എ വിട്ടുനിന്നു. സംഭവം വിവാദമായതോടെ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും മൊബൈൽ ഫോൺ ഓഫ് ചെയ്ത് മുങ്ങി. ചടങ്ങിന് ഉദ്ഘാടകനും പ്രധാന സംഘാടകനായ പഞ്ചായത്ത് പ്രസിഡന്‍റും എത്താതിരുന്നതിനെ തുടർന്ന് ക്ഷുഭിതരായ രക്ഷാകർത്താക്കൾ അടക്കമുള്ളവരുടെ ആവശ്യപ്രകാരം പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് ഉദ്ഘാടനം നടത്തി. തിങ്കളാഴ്ച വൈകീട്ട് നാലിന് നിശ്ചയിച്ച ചാത്തങ്കരി ഗവ. എൽ.പി സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങാണ് വിവാദമായത്. എൽ.ഡി.എഫിലെ പ്രധാന ഘടക കക്ഷികളായ സി.പി.ഐയെയും ജനത ദളിനെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതാണ് എം.എൽ.എ അടക്കം വിട്ടുനിൽക്കാൻ ഇടയാക്കിയത്. പരിപാടിയുടെ പ്രധാന സംഘാടകരായ പെരിങ്ങര പഞ്ചായത്ത് ഭരണസമിതിക്ക് സംഭവിച്ച വീഴ്ചയാണ് പ്രശ്നത്തിന് ഇടയാക്കിയത്. ഉദ്ഘാടന ചടങ്ങിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന് കാട്ടി സി.പി.ഐയും ജനതാദളും തിങ്കളാഴ്ച ഉച്ചയോടെ പരാതിയുമായി സി.പി.എം ഏരിയ കമ്മിറ്റിയെ സമീപിച്ചു. ഇതോടെ ഏരിയ കമ്മിറ്റിയിൽനിന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മാത്തൻ ജോസഫിന് വിളിയെത്തി. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കണ്ടേ എന്ന നിർദേശവും ലഭിച്ചു. പി.ടി.എ തീരുമാനപ്രകാരം അഞ്ച് മണിയോടെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അരുന്ധതി അശോക് കെട്ടിടത്തിൻെറ ഉദ്ഘാടനം നിർവഹിച്ചു. പെരിങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ വിഷ്ണു നമ്പൂതിരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ചന്ദ്രു എസ്. കുമാർ, പഞ്ചായത്ത് അംഗങ്ങളായ എസ്. സനൽ കുമാരി, അശ്വതി രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് അഡ്വ. സതീഷ് ചാത്തങ്കരി, സ്കൂൾ ഹെഡ്മിസ്ട്രസ് കലാകുമാരി, പി.ടി.എ പ്രസിഡന്‍റ് കവിത രാജൻ, രാധിക, പി.സി. രാജു, രമ്യ എബി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.