പത്തനംതിട്ട: പ്രമാടം ഗവ. എൽ.പി സ്കൂൾ ദേശീയ ശാസ്ത്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. 'കുട്ടിലോകത്തെ ശാസ്ത്രകൗതുകം' പരിപാടി പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റും ശാസ്ത്ര അധ്യാപകനുമായ നവനിത്ത്.എൻ ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്ത് നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ഡി. വത്സല സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ എം.എസ്. പ്രവീൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.എം. മോഹനന്‍ കുട്ടികൾക്കുള്ള വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ യജ്ഞം ജില്ല കോഓഡിനേറ്റർ രാജേഷ് വള്ളിക്കോട് ശാസ്ത്ര സംവാദം നടത്തി. അധ്യാപകനായ രാജേഷ് ആക്ലേത്ത് ശാസ്ത്രസന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.