സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്​ഷന്‍

പത്തനംതിട്ട: സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, എലൈറ്റ്, ഓപറേഷന്‍ ഒളിമ്പിയ സ്കീമുകളില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ജില്ലതല, സോണല്‍ സെലക്ഷന്‍ ഈ മാസം രണ്ടുമുതല്‍ 15 വരെ നടക്കും. 2022-23 അധ്യയനവര്‍ഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍, ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നത്. ബാസ്കറ്റ് ബാള്‍, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്​ലിങ്, തൈക്വാൻഡോ, സൈക്ലിങ്, നെറ്റ്ബാള്‍, കബഡി, ഖോ ഖോ, കനോയിങ്, കയാക്കിങ്, റോവിങ്, ഹോക്കി, ഹാന്‍ഡ് ബാള്‍ കായികയിനങ്ങളിലാണ് സോണല്‍ സെലക്ഷന്‍ നടക്കുക. സെലക്ഷന്‍ സമയക്രമം: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കുട്ടികള്‍ക്ക് 11, 12 തീയതികളില്‍ കോട്ടയം പാലാ മുനിസിപ്പല്‍ സ്​റ്റേഡിയത്തില്‍ നടത്തും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുട്ടികള്‍ക്ക് 14, 15 തീയതികളില്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്​റ്റേഡിയത്തില്‍ നടത്തും. അത്‌ലറ്റിക്‌സ്, ഫുട്‌ബാള്‍, വോളിബാള്‍ കായികയിനങ്ങളില്‍ ജില്ലതല സെലക്ഷന്‍ നടത്തും. പരിശീലന പരിപാടി പത്തനംതിട്ട: സംരംഭകര്‍ക്ക് ബിസിനസിന്റെ നിയമവശങ്ങളെക്കുറിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്​ ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്‌മെന്റ് ഈ മാസം അഞ്ചിന് ഓണ്‍ലൈനായി വെബിനാര്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ www.kied.info മുഖേന രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2532890/ 9605542061.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.