ജില്ലയിലെ ഏക ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ വള്ളിക്കോട് വില്ലേജ് ഓഫിസിൽ

കോന്നി: ജില്ലയിലെ കാലാവസ്ഥ വ്യതിയാനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലയിൽ സ്ഥാപിച്ച ഏക ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ വള്ളിക്കോട് വില്ലേജ് ഓഫിസിൽ. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രത്തിൽ മഴയുടെ അളവ് വിവരങ്ങൾ നേരിട്ട് കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓഫിസിൽ അറിയുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മഴയുടെ അളവ് കൂടാതെ താപനില, അന്തരീക്ഷത്തിലെ ജലാംശ കണക്കുകൾ, കാറ്റി‍ൻെറ വേഗത, അന്തരീക്ഷമർദം തുടങ്ങിയ വിവരങ്ങളും അറിയാൻ കഴിയും. പ്രകൃതി ക്ഷോഭങ്ങളും മറ്റും കാലാവസ്ഥ വ്യതിയാനത്തിലൂടെ മനസ്സിലാക്കാൻ ഇത്​ സഹായകരമാണ്. പടം: ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.