അടൂർ: സ്വന്തമായി സ്ഥലം ഏറ്റെടുത്തിട്ടും അടൂർ അഗ്നിരക്ഷാനിലയത്തിന് കെട്ടിടം നിർമിക്കാനുള്ള നടപടി ഇഴയുന്നു. പന്നിവിഴയിൽ കല്ലട ജലസേചന പദ്ധതിയുടെ രണ്ടേക്കർ സ്ഥലം 2013 ഏപ്രിൽ 15ന് സർക്കാർ ഉത്തരവ് പ്രകാരം കൈമാറിയിരുന്നു. കെട്ടിടം നിർമിക്കാൻ 2017 മാർച്ച് 27ന് വസ്തുവിലെ മരങ്ങൾ ലേലംചെയ്തു. 2017 ആഗസ്റ്റ് 29ന് അഞ്ചുകോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് കെട്ടിട വിഭാഗം തയാറാക്കി സർക്കാറിൽ അയച്ചെങ്കിലും ഇത്ര തുക അനുവദിക്കാൻ കഴിയില്ലെന്ന് കാട്ടി ശിപാർശ സർക്കാർ മടക്കി. വീണ്ടും നാലുകോടി 38 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പുതുക്കിനൽകി. ഇതിന് 2021ൽ ഭരണാനുമതി ലഭിച്ചിരുന്നു. തുടർന്ന് വസ്തുവിൽ ചുറ്റുമതിൽ നിർമിക്കാനും എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ അതിനുള്ള നടപടി തുടരുകയാണ്. അടൂർ താലൂക്കിൽ അനുദിനം അപകടം പെരുകുമ്പോഴും പരിമിതികളിൽ നിലയം വീർപ്പുമുട്ടുകയാണ്. എം.സി റോഡും കായംകുളം പത്തനാപുരം സംസ്ഥാനപാതയും ഒന്നായി കടന്നുപോകുന്ന പ്രധാന പാതയരികിൽ ഹോളിക്രോസ് ജങ്ഷന് സമീപം വാടകക്കെട്ടിടത്തിലാണ് അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്നത്. ഒരേസമയം രണ്ട് ഫയർ എൻജിനുകൾ ഇടാനുള്ള സൗകര്യമേയുള്ളൂ. അതിനാൽ ഒരെണ്ണം ഫയർ സ്റ്റേഷന് മുന്നിൽ റോഡരികിൽ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. ഇടാൻ സൗകര്യമില്ലാത്തതിനാൽ വകുപ്പിനനുവദിക്കുന്ന പുതിയ വാഹനങ്ങൾ ഒന്നും ഈ നിലയത്തിന് ലഭിക്കുന്നില്ല. രക്ഷാപ്രവർത്തനത്തിന് ഉപയാഗിക്കുന്ന ഉപകരണങ്ങൾ സൂക്ഷിക്കാനും ഇടമില്ല. ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ പരിമിതമാണ്. അച്ചൻകോവിലാർ, കല്ലടയാർ, കെ.ഐ.പി കനാലുകൾ, പാറക്കുളങ്ങൾ എന്നിവിടങ്ങളിൽ വെള്ളത്തിൽ വീണ് അപകടങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നുണ്ട്. എന്നാൽ, സ്കൂബ വാഹനം ഇവിടെയില്ല. പ്രവർത്തനം തുടങ്ങിയിട്ട് 33 വർഷമായിട്ടും സ്വന്തം കെട്ടിടമെന്ന സ്വപ്നം അനിശ്ചിതമായി നീളുകയാണ്. കെ.പി. കുമാരസ്വാമി കമാൻഡന്‍റ് ജനറലായിരിക്കെ ആർ. ഉണ്ണികൃഷ്ണപിള്ള എം.എൽ.എ മുൻകൈയെടുത്ത് അനുവദിച്ച ഈ നിലയം1989 മാർച്ച് 31നാണ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് ഉദ്ഘാടനം നിർവഹിച്ചത്. PTL ADR FlRE വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അടൂർ അഗ്‌നിരക്ഷാനിലയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.