ദേശീയ പണിമുടക്ക് വിജയിപ്പിക്കും

പത്തനംതിട്ട: 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ സംസ്ഥാന സിവിൽ സർവിസിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിക്കാൻ ആക്​ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസി‍ൻെറയും അധ്യാപക സർവിസ് സംഘടന സമരസമിതിയുടെയും കോഴഞ്ചേരി താലൂക്ക് കൺ​വെൻഷൻ തീരുമാനിച്ചു. കേന്ദ്ര സർവിസിൽ 11 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടന്നിട്ടും സർക്കാർ കരാർ കാഷ്വൽ നിയമനങ്ങളുമായി മുന്നോട്ട് പോവുകയാണ്. പുതിയ പെൻഷൻ പദ്ധതി പിൻവലിക്കാൻ കേന്ദ്രം തയാറാവുന്നില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാറി‍ൻെറ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സമരസമിതി താലൂക്ക് കൺവീനർ ആർ. രാജീവ് അധ്യക്ഷത വഹിച്ചു. എ.കെ.എസ്-ടി.യു ജില്ല സെക്രട്ടറി പി.എസ്. ജീമോൻ, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം എൻ.ഡി. വത്സല, പി.എസ്.സി എംപ്ലോയീസ് യൂനിയൻ ജില്ല സെക്രട്ടറി റോണി വർഗീസ് എന്നിവർ സംസാരിച്ചു. പി.ബി. മധു സ്വാഗതവും വി. വിനോജ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.