മൂലൂര്‍ സ്മാരകം വികസനം: ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കും -മന്ത്രി സജി ചെറിയാന്‍

പത്തനംതിട്ട: മൂലൂര്‍ സ്മാരകം വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കുകയും മൂലൂരിന്റെ ഡയറി സംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സരസകവി മൂലൂര്‍ എസ്. പദ്മനാഭപണിക്കരുടെ 153 -ാമത് ജയന്തിയും സ്മാരകത്തിന്റെ 33-ാ മത് വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരേണ്യ വര്‍ഗത്തിന്റെ മാത്രം കുത്തകയായിരുന്ന എല്ലാ കാര്യങ്ങളും തന്റെ തൂലിക കൊണ്ട് തച്ചുടച്ച കവിയാണ് മൂലൂര്‍ എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടന്ന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ല പഞ്ചായത്ത്​അംഗം ആര്‍. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത്​അംഗം രജിത കുഞ്ഞുമോന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എന്‍. രാധാചന്ദ്രന്‍, മുന്‍ എം.എൽ.എയും മൂലൂര്‍ സ്മാരകം പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രഫ. ഡി. പ്രസാദ്, മാനേജിങ്​ കമ്മിറ്റി അംഗം വി.ആര്‍. സജികുമാര്‍, വിവിധ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ - സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 15 PUSHPARCHANA സരസകവി മൂലൂര്‍ എസ്. പദ്മനാഭപണിക്കരുടെ സ്മൃതി മണ്ഡപത്തില്‍ മന്ത്രിമാരായ സജി ചെറിയാനും വീണ ജോര്‍ജും പുഷ്പാര്‍ച്ചന നടത്തുന്നു. പള്‍സ് പോളിയോ: 60,340 കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി പത്തനംതിട്ട: പള്‍സ് പോളിയോ ദിനത്തില്‍ ജില്ലയില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള 60,340 കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു. 65,444 കുട്ടികള്‍ക്കാണ് ജില്ലയില്‍ പോളിയോ വാക്‌സിന്‍ നല്‍കേണ്ടത്. ഞായറാഴ്ച വാക്‌സിന്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് വളന്റിയര്‍മാര്‍ അടുത്ത രണ്ടു ദിവസങ്ങളിലായി വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കും. കോവിഡ് പോസിറ്റീവായ കുട്ടികള്‍ക്ക് 28 ദിവസം കഴിഞ്ഞ്​ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.