കെ.പി.എം.എസ് യൂനിയന്‍ സമ്മേളനം

തിരുവല്ല: കെ.പി.എം.എസ്. ഇരവിപേരൂര്‍ യൂനിയന്‍ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ്​ വി.സി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ പി.എ. ഗോപാലന്‍ പതാക ഉയര്‍ത്തി. സുജ സതീഷ്, എന്‍. ബിജു, പി.കെ. പൊന്നപ്പന്‍, എം.എസ്. സുനില്‍ കുമാര്‍, ബിജു മോഹന്‍, ബൈജുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. ശിവരാത്രി ഉത്സവം തിരുവല്ല: മുത്തൂര്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ചൊവ്വാഴ്ച നടക്കും. 8.30ന് ക്ഷീരധാര, 10.30ന് 108 കരിക്കഭിഷേകം, 11.30ന് കൂവളത്തിലമൂടല്‍ രാത്രി 10.30-ന് ശിവരാത്രി പൂജ എന്നിവ നടക്കും. മേല്‍ശാന്തി ഹരിനാരായണ ശര്‍മ കാര്‍മികത്വം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.