സംരക്ഷണമില്ല; കാടുകയറി സോളാര്‍ വിളക്കുകള്‍

റാന്നി: പെരുന്തേനരുവിയിൽ സോളാർ വിളക്കുകൾ സംരക്ഷണമില്ലാതെ കാടുകയറി വെളിച്ചമില്ലാതായി. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം സ്ഥാപിച്ച സൗരോര്‍ജ വിളക്കുകളാണ് കാടുകയറി നശിക്കുന്നത്​. പാര്‍ക്കിങ് ഗ്രൗണ്ടിലും അമിനിറ്റി സെന്‍ററിന്‍റെ മുറ്റത്തും പാര്‍ക്കിലും വെള്ളച്ചാട്ടത്തിനു സമീപത്തുമായി ഏഴോളം സൗരോര്‍ജ വിളക്കുകളാണ് സ്ഥാപിച്ചത്. എല്ലാ വിളക്കുകളും രാത്രി പ്രകാശം ചൊരിയുന്നുണ്ടെങ്കിലും മൂന്നെണ്ണം കാട്ടിനുള്ളിലായി. കോണിപ്പാറയുടെ സമീപം വെള്ളച്ചാട്ടത്തിന് താഴേക്കിറങ്ങാന്‍ സ്ഥാപിച്ച റാമ്പുകളുടെ സമീപത്തെ രണ്ടു വിളക്കുകള്‍ പൂര്‍ണമായും കാടിനുള്ളിലായി ഇപ്പോള്‍. സ്ഥാപിച്ച സമയം കാടില്ലായിരുന്നെങ്കിലും ഇപ്പോള്‍ മുള്‍ച്ചെടി വളര്‍ന്ന് വിളക്കുകാലിന് മുകളിലെത്തി. സൗരോര്‍ജ പാനലുകള്‍ കാടില്‍ മൂടി പോയാല്‍ പിന്നെ ബാറ്ററി ചാര്‍ജാവാതെ വരും. ഇതോടെ വിളക്ക് പ്രകാശിക്കാത്ത അവസ്ഥയാകും. ഇത്​ സ്ഥാപിച്ചപ്പോഴെ പരാതി ഉയര്‍ന്നിരുന്നെങ്കിലും വെള്ളപ്പൊക്കത്തെ അതിജീവിക്കാനാണ് ഉള്ളിലേക്ക്​ മാറ്റിയതെന്നാണ് പറയുന്നത്. കാടു കയറിയതോടെ സ്ഥലം ഇരുളിലാവുകയും ചെയ്തു. കാടുകള്‍ അടിയന്തരമായി വെട്ടിനശിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. Ptl rni _1 solar ഫോട്ടോ: പെരുന്തേനരുവിയിൽ സോളാർ ലൈറ്റുകൾ കാടുകയറിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.