പത്തനംതിട്ട: യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള നിലവിലെ സംവിധാനങ്ങളില്‍ പോരായ്മകള്‍ ഏറെയെന്ന് ആന്റോ ആന്റണി എം.പി. റഷ്യക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചതിന്റെ പേരില്‍ അതിര്‍ത്തിയിലേക്ക് ഇന്ത്യക്കാരെ എത്തിക്കുന്നതിന് കാലതാമസം വന്നതായി സംശയിക്കുന്നു. അതിര്‍ത്തി കടന്നുവന്നാല്‍ ഞങ്ങള്‍ കൊണ്ടുവരാമെന്ന നിലപാട് മാറ്റേണ്ട സമയം കഴിഞ്ഞു. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സാഹചര്യമാണ്. ബങ്കറുകളിലും ഒറ്റപ്പെട്ടും കഴിയുന്നവര്‍ ഏറെ ദുരിതത്തിലാണ്. സാഹചര്യം വളരെ പരിതാപകരമാണ്. ഇവര്‍ അതിര്‍ത്തിയിലേക്കു വരാന്‍പോലും കഴിയാത്ത സാഹചര്യമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഭഗീരഥപ്രയത്‌നത്തിനു തുടക്കം കുറിക്കണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയം മുന്‍കൈയെടുത്ത് റഷ്യ, യുക്രെയ്ന്‍ സര്‍ക്കാറുകളുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി സംസാരിച്ച് തീരുമാനമുണ്ടാകണം. യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍ നിസ്സഹായരാണ്. സ്വാഭാവികമായി ആ രാജ്യത്തുനിന്ന് സഹായം ലഭിക്കേണ്ട സ്ഥാനത്തുനിന്ന് നമുക്ക് സഹായം കിട്ടില്ലെന്ന ഘട്ടത്തിലേക്ക് എത്തിയാല്‍ സ്ഥിതി ഏറെ വഷളാകും. നിലവിലെ നടപടിക്രമങ്ങളില്‍ അവിടെ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ട്. യുക്രെയ്‌നില്‍നിന്ന് ലഭിക്കുന്ന ഫോണ്‍ കാളുകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അതിര്‍ത്തിയിലേക്ക് ആരെയും ഇനി വിടരുതെന്നാണ് എംബസികളുടെ നിര്‍ദേശം. കാലാവസ്ഥയും വളരെ മോശമാണ്. സംസ്ഥാന സര്‍ക്കാറും കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ശക്തമാക്കണമെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. സംഘകൃഷി കാലഘട്ടത്തിന്‍റെ അനിവാര്യം -മന്ത്രി പി. പ്രസാദ് പത്തനംതിട്ട: എല്ലാവരും കൃഷിയുമായി ബന്ധപ്പെട്ട് നിൽക്കേണ്ട കാലമാണെന്നും സംഘകൃഷി കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും മന്ത്രി പി. പ്രസാദ്. എസ്.വൈ.എസ് സംഘകൃഷിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഭക്ഷണം ആരോഗ്യത്തിനും ജീവിതത്തിനും എന്നത് മാറി രോഗത്തിനും മരണത്തിനും കാരണമാകുന്നുവെന്ന അപകടകരമായ സാഹര്യത്തിൽ സംസ്ഥാനത്ത് എല്ലായിടത്തും എസ്.വൈ.എസ് നടത്തുന്ന സംഘകൃഷിക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ല പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ സുധീർ വഴിമുക്ക്, സുനീർ അലി സഖാഫി എന്നിവർ സംബന്ധിച്ചു. ഫോട്ടോ PTL 10 SYS എസ്.വൈ.എസ് സംഘകൃഷിയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.