lead മൊബൈൽ ഫോണിന് ചാർജ് ഇല്ലാത്തതിനാൽ ബന്ധപ്പെടാൻ രക്ഷിതാക്കൾക്ക് കഴിയാത്ത സാഹചര്യ. പന്തളം: യുദ്ധഭൂമിയിൽ മലയാളി വിദ്യാർഥികളുടെ നിലവിളി ഉയരുമ്പോൾ ആശങ്കയിൽ രക്ഷിതാക്കൾ. തണുപ്പിന്‍റെ കാഠിന്യവും ഭക്ഷണത്തിന്‍റെ കുറവും വിദ്യാർഥികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. രണ്ടുദിവസമായി രാപ്പകലില്ലാതെ യുദ്ധം അതിരൂക്ഷമായി നേരിടുന്ന യുക്രെയ്ൻ അതിർത്തിയിൽ പന്തളത്തുനിന്ന് പഠനത്തിനുപോയ മൂന്നോളം കുട്ടികളുണ്ടെന്നാണ് വിവരം. മൊബൈൽ ഫോണിന് ചാർജ് ഇല്ലാത്തതിനാൽ ഇവരുമായി ബന്ധപ്പെടാൻ രക്ഷിതാക്കൾക്ക് കഴിയാത്ത സാഹചര്യമാണ്. പന്തളം പെരുമ്പുളിക്കൽ മന്നം നഗർ അമരാവതിയിൽ അബുകുമാറിന്‍റെയും മീന പി. കുറുപ്പിന്‍റെയും ഇരട്ടക്കുട്ടികൾ യുക്രെയ്നിലെ ഖർകീവ് നാഷനൽ മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളാണ്. കോളജ് നൽകിയ താമസസ്ഥലമായ മിർ ഹോട്ടലിലെ ബങ്കറിനുള്ളിൽ കഴിയുകയാണ് ഇവരും കൂട്ടുകാരും. റഷ്യൻ അതിർത്തിയിൽ യുദ്ധം നടക്കുന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് ഇവർ താമസിച്ചിരുന്നത്. എന്നാൽ, അതിർത്തിക്ക് അടുത്തുള്ള സ്ഥലത്തായതിനാൽ ഒഴിപ്പിക്കൽ ദൗത്യത്തിൽ പെട്ടെന്ന് പോരാനാകുമോയെന്ന ആശങ്കയിലാണ് ഇവർ. ഇവിടെ ഇടവിട്ട് കേൾക്കുന്ന ബോംബ് സ്ഫോടനത്തിന്‍റെ ശബ്ദവും അലാറം മുഴങ്ങുന്നതും ആശങ്ക വർധിപ്പിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനാകാതെ മെഡിക്കൽ വിദ്യാർഥികളായ തുമ്പമൺ, അമ്പലക്കടവ് വടക്കേമുറിയിൽ ജിന്നി റെയ്ച്ചൽ ജോണും കൂട്ടുകാരും കോളജ് ഹോസ്റ്റലിൽ കഴിയുകയാണ്. കരുതിവെച്ചിരുന്ന വെള്ളവും ഭക്ഷണവും തീർന്നതായി ഇവർ നാട്ടിലെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ജിന്നി റെയ്ച്ചൽ ജോൺ സപ്രൊസിഷിയ യൂനിവേഴ്‌സിറ്റിലെ സാപൊരി സിസിയ മെഡിക്കൽ യൂനിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. കഴിഞ്ഞ നവംബറിലാണ് അവിടെ അഡ്മിഷൻ കിട്ടിയത്. പ്രശ്‌നം കാരണം നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് വിസ നടപടികൾ പൂർത്തിയായത്. അതിനാൽ എംബസിയുടെ മുന്നറിയിപ്പിനെ തുടർന്ന് മടങ്ങാൻ കഴിഞ്ഞില്ല. ഈ യൂനിവേഴ്‌സിറ്റിയിലെ മൂന്നും നാലാം വർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയുമാണ്. അതിനാൽ ഇവർക്ക് നാട്ടിലേക്കു മടങ്ങാൻ പറ്റാത്ത സ്ഥിതിയുമായി. വ്യാഴാഴ്ച ജിന്നി റെയ്ച്ചലിന്‍റെ സുഹൃത്തുക്കളായ നരിയാപുരം സ്വദേശിയും ചെന്നൈ സ്വദേശിയും ഉൾപ്പെടെയുള്ള കുട്ടികൾ ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകാൻ കിയവ് എയർപോർട്ടിലേക്ക് 10 മണിക്കൂറിലേറെ യാത്ര ചെയ്തു പോയെങ്കിലും വിമാനത്താവളം അടച്ചതിനാൽ കിയവിലെ എയർ പോർട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. റോഡ് മാർഗവും അടഞ്ഞുതുടങ്ങിയതായി ഇവർ ബന്ധുക്കളെ അറിയിച്ചു. ചില മലയാളി വിദ്യാർഥികൾ പോളണ്ട് അതിർത്തിയിൽ എത്തിയിട്ടുണ്ട്. ഭക്ഷണം ഇല്ലാത്തതാണ് വിദ്യാർഥികളെ അലട്ടുന്നതെന്ന് മാതാപിതാക്കൾ പറയുന്നു. ഫോട്ടോ: ജിന്നി റെയ്ച്ചൽ മൊബൈൽ ഫോണിലൂടെ ബന്ധുക്കളുമായി സംസാരിക്കുന്നു 2. വിഷവാതകം വ്യാപിക്കുമെന്ന ആശങ്കയിൽ മലയാളി വിദ്യാർഥികളെ കൂട്ടത്തോടെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.