തിരുവല്ല: തിരുവല്ല നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. രാഗം ടെക്സ്റ്റെൽസിന്‍റെ ഗോഡൗണിനാണ് തീപിടിച്ചത്. തിരുവല്ല, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ സേനയെത്തി നടത്തിയ ഒരുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവർത്തനത്തിനിടെ കെട്ടിടത്തിന്‍റെ ഒന്നാംനിലയിൽനിന്ന് വീണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് പരിക്കേറ്റു. തിരുവല്ല ഫയർ സ്റ്റേഷനിലെ ഫയർമാൻ ആർ. അഭിലാഷിനാണ് പരിക്കേറ്റത്. കൈക്കും കാലിനും സാരമായി പരിക്കേറ്റ അഭിലാഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികനിഗമനം. തീപിടിത്തത്തിൽ ആളപായമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.