പന്തളം-മാവേലിക്കര റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്​

പന്തളം: പന്തളം-മാവേലിക്കര റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നു. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി കെ.എസ്.ടി.പി.യാണ് 114 കോടി രൂപ ചെലവിൽ റോഡ് നന്നാക്കുന്നത്. തൃക്കുന്നപ്പുഴ-പത്തനംതിട്ട റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടാണ് തട്ടാരമ്പലം മുതൽ പന്തളം വരെയുള്ള റോഡും അന്താരാഷ്ട്ര നിലവാരത്തിൽ ബി.എം ആൻഡ്​​ ബി.സി ടാറിങ് നടത്തി മെച്ചപ്പെടുത്തുന്നത്. റോഡിന് മിനിമം ഏഴ് മീ. വീതിയാണ് ഉണ്ടാവുക. വീതി കൂടുതലുള്ള ഭാഗത്ത് പത്തര മീറ്റർ വരെയാകും വീതി. തകരാറിലായ കലുങ്ക് പുതുക്കിപ്പണിയൽ, ഇരുവശത്തും ഓട, സിഗ്നൽ സംവിധാനം ബാരിക്കേഡ് തുടങ്ങിയവ ഇതിലുണ്ടാകും. 2013ലാണ് റോഡിന്‍റെ പുനരുദ്ധാരണം മുമ്പ് നടന്നിട്ടുള്ളത്. 2018ലെ വെള്ളപ്പൊക്കത്തിനുശേഷം പന്തളം മുതൽ അറത്തിൽമുക്ക് വരെയുള്ള ഭാഗം റീടാറിങ് നടത്തിയിരുന്നു. ആലപ്പുഴ ജില്ലയിൽനിന്നുള്ള പ്രധാന ശബരിമല പാതകൂടിയാണിത്. ഫോട്ടോ: പന്തളം-മാവേലിക്കര റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കുന്നിക്കുഴി കവലയിൽ പണിയുന്ന കലുങ്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.