ലഹരിവിരുദ്ധ ബോധവത്​കരണ പരിപാടി

മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ സംഘടിപ്പിച്ച മുൻ ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത്​ ലഹരി മാഫിയയുടെ പ്രവർത്തനം, സ്ത്രീകൾക്കുനേരെയുള്ള അക്രമം എന്നിവ വർധിക്കാൻ കാരണം പരാതിപ്പെടാൻ പലരും മടികാണിക്കുന്നതാണെന്ന് ഋഷിരാജ് സിങ് പറഞ്ഞു. സ്കൂൾ മാനേജർ എ.ഡി. ജോൺ ഉപഹാര സമർപ്പണം നടത്തി. ട്രഷറർ ഇടിക്കുള യോഹന്നാൻ, ബോർഡ് അംഗം റോയി ജോർജ്, പ്രിൻസിപ്പൽ റീന ഫിലിപ്, വൈസ് പ്രിൻസിപ്പൽ പി.ആർ. ശ്രീകല എന്നിവർ സംസാരിച്ചു. ഫോട്ടോ: മുൻ ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.