മല്ലപ്പള്ളി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് താലൂക്ക് ബാലോത്സവം ഞായറാഴ്ച രാവിലെ 10ന് നിർമൽ ജ്യോതി സ്കൂളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് ജിനോയ് ജോർജ് അധ്യക്ഷത വഹിക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാന വിതരണവും പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ് അധ്യക്ഷത വഹിക്കും. തിരുമാലിട ക്ഷേത്രത്തിൽ ഇന്ന് ആറാട്ട് മല്ലപ്പള്ളി: തിരുമാലിട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവ ഭാഗമായി ഞായറാഴ്ച ആറാട്ട് നടക്കും. ഏഴിന് ശിവപുരാണ പാരായണം, 8.30ന് നവകം, ശ്രീഭൂതബലി, മൂന്നിന് ആറാട്ട്, 3.30ന് ആലുംമൂട് ഭഗവതിക്കടവിലേക്ക് ആറാട്ട് എഴുന്നള്ളത്ത്, ആറിന് ആറാട്ട്, 7.30ന് ആറാട്ട് വരവ്, എട്ടിന് ടൗണിൽ ആറാട്ട്, ആറാട്ട് എഴുന്നള്ളത്തിന് സ്വീകരണം. 12 ന് കാവടി, ഹിഡുംബൻ പൂജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.