പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ മാസപൂജക്കായി നടതുറക്കുന്ന ദിവസങ്ങളിലെല്ലാം പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തിൽ അയ്യപ്പഭക്തർക്ക് ആവശ്യമായ സേവനം നൽകുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു. ഇപ്പോൾ മണ്ഡല-മകരവിളക്ക് കാലയളവിൽ മാത്രമാണ് ഇടത്താവളം പ്രവർത്തിക്കുന്നത്. കഴിഞ്ഞ ശബരിമല സീസണിൽ ഭക്തർക്കായുള്ള സൗകര്യം നഗരസഭ ഇടത്താവളത്തിൽ വിപുലമായി ഏർപ്പെടുത്തിയിരുന്നു. അന്നദാന പ്പന്തൽ, പാചകപ്പുര എന്നിവ നിർമിക്കുകയും ശൗചാലയങ്ങൾ തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. മാസപൂജക്കായി നടതുറക്കുന്ന ദിവസങ്ങളിൽ അന്നദാനത്തിന് ആവശ്യമായ ക്രമീകരണം ഒരുക്കാൻ അയ്യപ്പസേവ സമാജം പോലെയുള്ള സന്നദ്ധസംഘടനകൾ തയാറായിട്ടുണ്ട്. ഈ മാസം നട തുറന്ന ദിവസങ്ങളിൽ ഭക്തർക്ക് വേണ്ട ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. വരുന്ന നഗരസഭ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചചെയ്ത് എല്ലാ മാസവും നടതുറക്കുന്ന ദിവസങ്ങളിൽ ഇടത്താവളം തുറന്നുകൊടുക്കാൻ തീരുമാനമെടുക്കും. ശബരിമല ഇടത്താവളങ്ങളിൽ കൂടുതൽ സൗകര്യമൊരുക്കുമെന്ന ന സർക്കാറിന്‍റെ നയപ്രഖ്യാപനം പ്രതീക്ഷയോടെയാണ് നഗരസഭ കാണുന്നത്. സർക്കാറിന്‍റെ സഹായത്തോടെ ശബരിമല ഇടത്താവളം വിപുലീകരിക്കാൻ ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുമെന്നും നഗരസഭ ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.