അർബുദബാധിതർക്ക്​ സ്വാന്ത്വനമേകാൻ മുടി മുറിച്ചുനൽകി

തിരുവല്ല: അർബുദ ബാധിതർക്ക് സ്വാന്ത്വനമേകാൻ സ്വന്തം മുടി മുറിച്ചുനൽകി മാതൃകയായി ഇരുവെള്ളിപ്ര സെന്‍റ്​ തോമസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും വിദ്യാർഥിനികളും. സ്കൂളിലെ നാഷനൽ സർവിസ് സ്കീം ശനിയാഴ്ച സംഘടിപ്പിച്ച കേശദാന ക്യാമ്പിൽ 17 വിദ്യാർഥിനികളും അധ്യാപികയുമടക്കം 25 പേരാണ്​ മുടി ദാനമായി നൽകിയത്. തൃശൂർ കേന്ദ്രമായി നിർധനരായ രോഗികൾക്ക് സൗജന്യമായി വിഗ് നിർമിച്ചുനൽകുന്ന സംഘടനയായ മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷനാണ് മുടി നൽകിയത്. ഇതിനായി തിരുവല്ല ടച്ച് ആൻഡ്​​ ഗ്ലോയുടെ സഹകരണവും ലഭിച്ചു. കോർപറേറ്റ് മാനേജർ ഫാ. മാത്യു പുനക്കുളം ഉദ്ഘാടനം ചെയ്തു. നാഷനൽ സർവിസ് സ്കീം തിരുവല്ല ക്ലസ്റ്റർ പി.എ.സി മെംബർ ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജയ മാത്യു, ഹെഡ്മാസ്റ്റർ ഷാജി മാത്യു, എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ രാഖി കെ. ബാബു, വളന്‍റിയർ അന്ന സി. ബിജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.