നഗരസഭയിലെ വനിത ക്ലർക്കിനെ സി.പി.എം കൗൺസിലർ മർദിച്ചെന്ന്

അടൂർ: നഗരസഭയിലെ വനിത ക്ലർക്കിനെ സി.പി.എം നേതാവായ കൗൺസിലർ മർദിച്ചതായി പരാതി. ഇതു സംബന്ധിച്ച് പരാതി വനിത ക്ലർക്ക് നഗരസഭ സെക്രട്ടറിക്ക് നൽകിയെങ്കിലും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പറയുന്നു. കൗൺസിലറെ സംരക്ഷിക്കുന്ന നഗരസഭ അധികൃതരുടെ നിലപാടിൽ ബി.ജെ.പി അടൂർ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. നഗരസഭ കാര്യാലയത്തിന് മുന്നിൽ യോഗം ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ്​ അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്‍റ്​ ഗോപൻ മിത്രപുരം അധ്യക്ഷത വഹിച്ചു. രൂപേഷ് അടൂർ, സജി മഹർഷികാവ്, അരുൺ താന്നിക്കൽ, രവീന്ദ്രൻ മാങ്കൂട്ടം, ആർ. ജിനു, എസ്. വേണുഗോപാൽ, വിനോദ് വാസുദേവൻ, വിനീത് കൈലാസം, ചന്ദ്രൻ, സാംകുട്ടി, വേണുകുറുപ്പ്, മഹേഷ് എന്നിവർ സംസാരിച്ചു. PTL ADR Municipal അടൂർ നഗരസഭ കാര്യാലയത്തിന് മുന്നിൽ ബി.ജെ.പി പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്‍റ്​ അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.