പന്തളം: അനധികൃത കെട്ടിട നിർമാണം പൊളിച്ചുമാറ്റാത്ത സംഭവത്തിൽ വിജിലൻസ് സംഘം പന്തളം നഗരസഭയിൽ പരിശോധന നടത്തി. തോന്നല്ലൂർ പാട്ടുപുരക്കാവ് ദേവീക്ഷേത്രത്തിനു സമീപം സൺഷൈൻ ഫർണിച്ചർ കടയുടെ മുൻഭാഗത്തെ അനധികൃത നിർമാണത്തിനെതിരെ സ്വകാര്യ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നഗരസഭ ഓഫിസിലെത്തി ഫയലുകൾ പരിശോധിച്ചത്. കഴിഞ്ഞദിവസം അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ശനിയാഴ്ച രാവിലെ 11ഓടെയാണ് വിജിലൻസ് സംഘം നഗരസഭയിൽ എത്തിയത്. വിവാദ കെട്ടിടത്തിന് മുൻവശത്തെ അനധികൃതമായി നിർമിച്ച ഷെഡ് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തിയാണ് വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് സി.ഐ എസ്. അഷറഫ്, എ.എസ്.ഐ.എം. ഹരിലാൽ, സി.പി.ഒ പി.എസ്. ഗീവർഗീസ്, എക്സി.എൻജിനീയർ എ.ജെ. സുധീർ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ ഫയൽ കണ്ടെത്തിയ വിജിലൻസ് സംഘം തുടർനടപടിക്ക് മുതിർന്നപ്പോൾ പന്തളം നഗരസഭയിലെ അസി.എൻജിനീയർ എസ്.എസ്. ബിനിൽ കുമാർ വിജിലൻസ് സംഘത്തിന് മുമ്പിലെത്തി ഷെഡ് പൊളിച്ചുമാറ്റിയതായി അറിയിച്ചു. എന്നാൽ, ഫയലിൽ പൊളിച്ചു മാറ്റിയതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് വിജിലൻസ് സംഘം അറിയിച്ചു. മൂന്നു മാസങ്ങൾക്ക് മുമ്പ് വിജിലൻസ് ഹെഡ് ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഫയലുകൾ പരിശോധിച്ചത്. ഫയലിൽ ഷെഡ് പൊളിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. വിവാദ സ്ഥലം സന്ദർശിക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു. ഫോട്ടോ: പന്തളം നഗരസഭയിൽ സി.ഐ എസ്. അഷറഫിന്‍റെ നേതൃത്വത്തിൽ വിജിലൻസ് സംഘം പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.