റാന്നി: ഭക്ഷണമില്ലാതെ നാട്ടിലാരും വിശന്ന് വലയാതിരിക്കാൻ ഇട്ടിയപ്പാറ ബസ്സ്റ്റാൻഡിൽ അലമാരയിൽ ഭക്ഷണമൊരുക്കി സുമനസ്സുകൾ. ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിലുള്ള ഹംഗർ ഹണ്ട് പദ്ധതിയുടെ ഭാഗമായി അങ്ങാടി നാക്കോലയ്ക്കൽ സീനിയേഴ്സ് സിറ്റിസൺ കെയർ സെന്‍ററർ നേതൃത്വത്തിൽ ജനമൈത്രി പൊലീസിന്‍റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഭക്ഷണ അലമാര സ്ഥാപിച്ചത്. എല്ലാ ദിവസവും ഉച്ചഭക്ഷണം അലമാരയിൽ വെക്കുന്നത് ആവശ്യക്കാർക്ക് എടുക്കാവുന്നതാണ്. കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ്, ഗുഡ് സമരിറ്റൻ സൊസൈറ്റി ചെയർമാൻ ഫാ. ബെൻസി മാത്യു കിഴക്കേതിൽ, ചിറമേൽ ട്രസ്റ്റ് ചെയർമാൻ രാജൻ പി. തോമസ്, വർഗീസ് മത്തായി നാക്കോലയ്ക്കൽ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോൺ എബ്രഹാം, എസ്.ഐ ജേക്കബ് ജോർജ്, സി.വി. ജോസ്, ഡോ. ജെൻസി ബ്ലസൻ, അന്നമ്മ കുര്യാക്കോസ്, എസ്.എച്ച്.ഒമാരായ കെ.എം. സഖറിയ, സാബു ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു. ptl rni_2 food ഹംഗർ ഹണ്ട് ഭക്ഷണ അലമാര ഇട്ടിയപ്പാറ ബസ്സ്റ്റാൻഡിൽ കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.