യുദ്ധവിരുദ്ധ പ്രതിജ്ഞയുമായി എസ്​.പി.സി കേഡറ്റുകൾ

കലഞ്ഞൂർ: റഷ്യ-യുക്രെയ്​ൻ യുദ്ധം ലോകത്തിന് വിപത്താകരുതെന്ന പ്രാർഥനയുമായി കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി ആൻഡ്​​ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യുദ്ധവിരുദ്ധ പ്ലക്കാർഡുകളും കത്തിച്ച മെഴുകുതിരികളുമായി ദൃഢപ്രതിജ്ഞ ചെയ്തു. ഒരോ കാഡറ്റും തങ്ങൾ യുദ്ധത്തിനെതിരായ മുന്നണിപ്പോരാളികളാകുമെന്ന് പ്രതിജ്ഞ ചെയ്തു. പ്രിൻസിപ്പൽ എസ്. ലാലി പരിപാടി ഉദ്ഘാടനം ചെയ്തു. സജയൻ ഓമല്ലൂർ യുദ്ധവിരുദ്ധ സന്ദേശം നൽകി. സി.പി.ഒ ഫിലിപ് ജോർജ്, ഡ്രിൽ ഇൻസ്ട്രക്ടർ എസ്. സുമേഷ്, കാഡറ്റ് പ്രതിനിധി അശ്വതി അനിൽകുമാർ, ഗൗരി മനോജ് എന്നിവർ സംസാരിച്ചു. //photo- കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്​.പി.സി സംഘടിപ്പിച്ച യുദ്ധവിരുദ്ധ സന്ദേശ റാലി പ്രിൻസിപ്പൽ എസ്. ലാലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.